mannu
വീട്ടൂർ വാടായിക്കരയിൽ മണ്ണിടിച്ചിലാണ്ടായ സ്ഥലത്ത് ജനപ്രതിനിധികൾ സന്ദർശിക്കുന്നു

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വീട്ടൂർ വാടായിക്കരയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീട് അപകട ഭീഷണിയിൽ. വാടായിക്കര സുജിമോന്റെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായ മഴയെ തുടർന്ന് മണ്ണിടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നത്. സമീപമുള്ള വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഇടിഞ്ഞ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യുവാനും നഷ്ടപരിഹാരം അനുവദിക്കാനും നടപടി സ്വീകരിക്കുവാൻ വി.പി സജീന്ദ്രൻ എം.എൽ.എ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി .എം.എൽ.എ യോടൊപ്പം മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ, വൈസ് പ്രസിഡൻറ് അനു ഇ.വർഗീസ്, പഞ്ചായത്തംഗങ്ങളായ ഷൈനി കുര്യാക്കോസ്,നളിനി മോഹൻ, സീബ വർഗീസ്, ടി.ഒ പീ​റ്റർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.