കാലടി: ജവഹർ ലൈബ്രറി എടനാട് ,ചൊവ്വര എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കും. എല്ലാ വിഷയത്തിനും എ ഗ്രേഡും പ്ലസ്ടു പരീക്ഷയിൽ തൊണ്ണൂറു ശതമാനത്തിനു മുകളിൽ മാർക്ക്‌ ലഭിച്ചവർക്കും ഉപഹാരങ്ങൾ നൽകി ആദരിക്കും. ശ്രീമൂലനഗരം പഞ്ചായത്തിലെ, മൂന്നു മുതൽ ആറ് വരെയുള്ള വാർഡുകളിലെ വിദ്യാർത്ഥികൾക്കാണ് പുരസ്ക്കാരം നൽകുന്നത്. ലൈബ്രറി പ്രസിഡന്റ് ജോർജ്ജ് പെരുമായൻ, സെക്രട്ടറി ഹരി എന്നിവരെ ബന്ധപ്പെടണം. അവസാന തിയതി ഇന്ന്.പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റിന്റ് കോപ്പി എന്നിവ നൽകേണ്ടതാണ്. വിവരങ്ങൾക്ക് 8281618064/9486446526 .