അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ 4, 9, 14 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. 13ാം വാർഡിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നിലവിലുണ്ട്. മൈക്രോ കണ്ടെയ്ൻമെന്റ് സോണിലൊഴികെ മറ്റ് പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കാവുന്നതാണ്. കണ്ടെയ്ൻമെന്റ് സോണിൽ രാവിലെ 11 മുതൽ വൈകീട്ട് 5 വരെയാണ് പ്രവർത്തന സമയം. ഇനി മുതൽ ഞായറാഴ്ചകളിൽ തുറവൂർ പഞ്ചായത്ത് പ്രദേശത്ത്ക്ക് സമ്പൂർണ ലോക്ക് ഡൗൺ ഇല്ല.