dcc
ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുള്ള മൂന്നു ടൺ അരിയുമായുള്ള വാഹനം ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്യുന്നു

കൊച്ചി: കടൽക്ഷോഭത്തിലും കൊവിഡിലും ദുരിതമനുഭവിക്കുന്ന തീരദേശ ജനതയ്ക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എയും സഹഭാരവാഹികളും ചേർന്ന് മൂന്ന് ടൺ അരിയാണ് ചെല്ലാനം, കണ്ണമാലി പ്രദേശത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി നൽകിയത്. അരിയുമായി പുറപ്പെട്ട വാഹനം ടി.ജെ. വിനോദ് എം.എൽ. എ ഫ്ളാഗ് ഒഫ് ചെയ്തു. ഭിന്നശേഷിക്കാർക്കുള്ള സഹായം ഡിഫന്റ്‌ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് നസീറിന് നൽകി. എറണാകുളത്തെ സ്റ്റേജ് ആർട്ടിസ്റ്റുകൾക്കുള്ള സഹായവും ഒരുക്കിയിട്ടുണ്ടെന്നും വിനോദ് പറഞ്ഞു. ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, പി.ഡി.മാർട്ടിൻ, ഷാജി കുറുപ്പശേരി, ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, അബ്ദുൾ ലത്തീഫ് , കെ.വി.പി കൃഷ്ണകുമാർ, ജോഷി പള്ളൻ തുടങ്ങിയവർ പങ്കെടുത്തു.