panchayath
കിടങ്ങൂർ ചേറും കവലയിൽ തുടങ്ങിയ കുടുംബശ്രീ ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് നിർവഹിക്കുന്നു

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് ഉദ്ഘാടനം ചെയ്തു. ചേറും കവലയിൽ യൂദാപുരം പള്ളിക്ക് സമീപമാണ് ജനകീയ ഹോട്ടൽ.വൈസ് പ്രസിഡന്റ് ശ്രീമതി സിൽവി ബൈജു സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ രാജി ബിനീഷ്, ജോസഫ് പാറേക്കാട്ടിൽ, എം.എം ജെയ്‌സൺ, വാർഡ് മെമ്പർ ജിന്റോ വർഗീസ് പഞ്ചായത്ത് അംഗങ്ങളായ ടി ടി പൗലോസ്, ലത ശിവൻ, സന്തോഷ് പണിക്കർ, കുടുംബശ്രീ ചെയർ പേഴ്‌സൺ സിമി ജോസഫ് പഞ്ചായത്ത് സെക്രട്ടറി ജയചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി അജിത്കുമാർ, കുടുംബശ്രീ അക്കൗണ്ടന്റ് അമ്പിളി വിജി, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ ദിവ്യ എന്നിവർ പങ്കെടുത്തു.ഇവിടെ നിന്നും 20 രൂപക്ക് ഉച്ച ഭക്ഷണംലഭിക്കും.