മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി എസ്. വളവു ഭാഗത്തെ വെള്ളക്കെട്ടു പരിഹരിക്കുന്നതിന് സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങി. ഇവരുടെരുടെ നേതൃത്വത്തിൽ ജെ.സി.ബിയുടെ സഹായത്താൽ ഓടകളെല്ലാം വൃദ്ധിയാക്കി വെള്ളക്കെട്ട് ഒഴിവാക്കി . എം.സി. റോഡിലെ സ്ഥിരം അപകടമേഖലയാണ് എസ്.വളവ് . ഇവിടത്തെ ഓടകളിൽ മാലിന്യം നിറഞ്ഞതിനാൽ ചെറിയ മഴപെയ്താൽ പോലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടും. ഇതുമൂലം നിരവധി ബൈക്കുകൾ മറിയുകയും, നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. ഈ സാഹചര്യത്തിലാണ് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ പരിസരവാസികളേയും സഹരിപ്പിച്ച് ജെ.സി.ബിയുടെ സഹായത്തോടെ ഓടകൾ വൃത്തിയാക്കിയത് . സന്നദ്ധ പ്രവർത്തകരോടൊപ്പം വാർഡ് മെമ്പർ മറിയം ബീവി നാസറും ചേർന്നതോടെ പരിസരത്തുള്ള ഓടകൾ എല്ലാ ക്ലീൻ ചെയ്തു. സന്നദ്ധ പ്രവർത്തകരായ എം.എ. നൗഷാദ്, വി .ഇ. നാസർ , വി.എം. നവാസ് , ബാബു ബേബി, ഇ .കെ. അശോകൻ, സി.പി. റഫീക്ക് , ഇ. എ. അഫ്സൽ, സി.കെ . ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.