തൃക്കാക്കര : തൃക്കാക്കര അത്താണിയിൽ വർഷങ്ങളായി മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന കീരേലിമല കോളനിയിലെ 13 കുടുംബങ്ങളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിപ്പ് ലഭിച്ചു. തുടർനടപടികൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഇത്തവണത്തെ മഴയെത്തുടർന്ന് ക്യാമ്പുകളിൽ താമസിക്കുന്ന ഈ കുടുംബങ്ങൾക്കായി ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി സതീശനാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ