ആലുവ: ഒരു മാസത്തോളമായി കർഫ്യൂ നിലനിൽക്കുന്ന കീഴ്മാട് ഗ്രാമപഞ്ചായത്തിൽ രോഗവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ നാല് വാർഡുകൾ ഒഴികെയുള്ള സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.ഐ. ഇസ്മയിൽ ആവശ്യപ്പെട്ടു. തൊഴിലും, വരുമാനവും ഇല്ലാതെ ജനം ദുരിതത്തിലാണ്. ഓണം പടിവാതിൽക്കൽ എത്തി നിൽക്കെ സർക്കാർ നൽകുന്ന ഭക്ഷ്യധാന്യക്കിറ്റുകൾ ചുരുക്കം ചിലർക്ക് മാത്രമാണ് ലഭിക്കുക. ഈ സഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി കളക്ടറുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും കൊവിഡ് ബാധിതരില്ലാത്ത വാർഡുകളെ ഒഴിവാക്കാൻ അടയിന്തര നടപടിയെടുക്കണമെന്നും ഇസ്മയിൽ ആവശ്യപ്പെട്ടു.