kodathy
കോലഞ്ചേരി കോടതി ജംഗ്ഷൻ നവീകരിച്ചതിന്റെ ഉദ്ഘാടനം സിന്തൈ​റ്റ് എം.ഡി അജു ജേക്കബ് നിർവഹിക്കുന്നു

കോലഞ്ചേരി: തകർന്നു കിടന്ന കോലഞ്ചേരി കോടതി ജംഗ്ഷൻ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം സിന്തൈ​റ്റ് എം.ഡി അജു ജേക്കബ് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസ് വി. ജേക്കബ്,മിനി സണ്ണി, പഞ്ചായത്തംഗങ്ങളായ എൽസി ബാബു,സജി പൂത്തോട്ടിൽ,ഷീജ അശോകൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ മനോജ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.വൈ സാജു, പി.വി. പൗലോസ് തുടങ്ങിയവർ സംബന്ധിച്ചു.എട്ട് ലക്ഷം രൂപയാണ് നവീകരണത്തിന് ചിലവഴിച്ചത്. കോടതിയോട് ചേർന്നു കിടക്കുന്ന ചിറയുടെ നവീകരണത്തിനും ട്രാൻസ്‌ഫോർമർ മാ​റ്റി സ്ഥാപിക്കാനുമായി നേരത്തെ ജില്ലാ പഞ്ചായത്ത് 23 ലക്ഷം രൂപ ചിലവഴിച്ചിരുന്നു.