ആലുവ: ക്വാറന്റൈയ്ൻ ലംഘിച്ച മധ്യവയസ്‌കനെതിരെ ആലുവ പൊലീസ് കേസെടുത്തു. ഇയാളുടെ സഹോദരൻ കൊവിഡ് രോഗബാധിതനായതിനെ തുടർന്നാണ് ഹോം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം നൽകിയിരുന്നതാണ്. ഇത് ലംഘിച്ച് ഇന്നലെ ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് കറങ്ങി നടന്ന ഇയാളെ പാട്രോളിംഗിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു.

റൂറൽ ജില്ലയിൽ ലോക്ക് ഡൗൺ ലംഘനവും, ക്വാറന്റൈയിൻ ലംഘനവും നടത്തുന്നവരെ കണ്ടെത്താൻ പട്രോളിംഗ് സംവിധാനം ശക്തമായി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. റൂറൽ ജില്ലയിൽ ഇതുവരെ ക്വാറന്റൈയിൻ ലംഘനത്തിന് 26 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.