klm
തങ്കളത്തെ വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനങ്ങൾ

കോതമംഗലം: ആലുവ മൂന്നാർ റോഡിൽ തങ്കളത്ത് ചെറിയ മഴയ്ക്ക് പോലും വെള്ളം കയറുന്ന സ്ഥിതി തുടങ്ങയിട്ട് വർഷങ്ങളായി. എല്ലാ വർഷവും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കൂടിയാലോചനകളും തീരുമാനങ്ങളും ഉണ്ടാകും. ഈ തീരുമാനത്തിലൂടെ കുറച്ച് പേരുടെ പോക്കറ്റ് നിറയും എന്നതല്ലാതെ വെള്ളക്കെട്ടിന് നാളിതുവരെ പ്രശ്ന പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും അടുത്ത ദിവസം തന്നെ ഹിറ്റാച്ചി ഉപയോഗിച്ച് തേടിന് വീതി കൂട്ടുവാനായി മണ്ണ് മാറ്റി തുടങ്ങുമെന്ന് എം എൽ എ പറഞ്ഞു.യോഗത്തിൽ തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ്, കോതമംഗലം വില്ലേജ് ഓഫീസർകെ.എൻ.അനിൽകുമാർ, തൃക്കാരിയൂർ വില്ലേജ് ഓഫീസർ പി.എം.റഹീം, മുനിസിപ്പൽ കൗൺസിലർ കെ.എ നൗഷാദ്, സ്ഥലം ഉടുകൾ തുടങ്ങിയവർ പങ്കെടുത്തു.

അശാസ്ത്രീയമായ നിർമ്മാണം

ലക്ഷങ്ങൾ മുടക്കി റോഡ് വെട്ടിപ്പൊളിച്ച് കഴിഞ്ഞ വർഷം വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് തീർത്തു. എന്നാൽ കലുങ്കിലൂടെ കടക്കുന്ന വെള്ളം താഴോട്ട് ഒഴുകുന്നതിനുള്ള തോട് ഉണ്ടാക്കിയില്ല ഇതിനാൽ ഈ വർഷവും വെള്ളം കയറി വലിയ വാഹനങ്ങൾക്ക് പോലും കടന്ന് പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് എല്ലാ വർഷവും ഇവിടെ നടക്കാറുള്ളതായി നാട്ടുകാർ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

തോടിന്റെ വീതി കൂട്ടും

ഇക്കുറി ആന്റണി ജോൺ എം.എൽ.എയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ വെള്ളം താഴോട്ട് ഒഴുക്കിക്കളയുവാനായി തോടിന്റെ വീതി കൂട്ടുവാൻ ധാരണയായി. ഇതിന്റെ ഭാഗമായി തങ്കളത്ത് തോടിന് വീതി കൂട്ടുവാനാണ് തീരുമാനം. നിലവിൽ നാല് അടി വീതി മാത്രമുള്ള തോട്ടിലൂടെയാണ് വെള്ളം ഒഴുകിയിരുന്നത് ഇത് 10 അടി കൂടി കൂട്ടി 14 അടി വീതി ആക്കുവാൻ സ്ഥല ഉടമകളുമായി ധാരണയിലായി.