കോലഞ്ചേരി: മണ്ണൂരിൽ വെളിച്ചെണ്ണ മില്ലുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ 29 കാരനായ പെയിന്റിംഗ് തൊഴിലാളിയ്ക്കും രോഗ ബാധ സ്ഥിരീകരിച്ചു. ഇയാളുടെ ഉറവിടം വ്യക്തമായിട്ടില്ല. ആദ്യം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും തുടർന്ന് നെടുമ്പാശ്ശേരി കൊവിഡ് സെന്ററിലേക്ക് മാറ്റി. രണ്ടു കേസുകളിലുമായി 78 പേരെ ക്വാറന്റൈയിനിലാക്കി. മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കിയ പടിഞ്ഞാറെ കവലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ക്വാറന്റൈയിനിൽ കഴിയുന്നവർക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയ്യൂർവേദ മരുന്നുകളുടെ വിതരണവും തുടങ്ങി. ഇതു വരെ 24 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു. റിസൾട്ട് ലഭിച്ചിട്ടില്ല.