ആലുവ: ഒരു മാസത്തോളമായി സമ്പൂർണ ലോക്ക് ഡൗൺ ആയിരുന്ന ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ദുരിതത്തിലായവർക്ക് വാർഡ് മെമ്പർ രാജി സന്തോഷിന്റെ കൈത്താങ്ങ്. നിർദ്ദനരായ 200 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു. സുമനസുകൾ നൽകിയ 1,50,000 രൂപ ചെലവഴിച്ചാണ് ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചത്.