കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് രാവിലെ മേൽശാന്തി എൻ.പി. ശ്രീരാജ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നിറപുത്തിരി ആഘോഷിക്കും. കർക്കടകമാസ ഗണപതിഹോമവും ഭഗവതിസേവയും ഞായറാഴ്ച സമാപിക്കും.

ആഗസ്റ്റ് 22 നാണ് വിനായക ചതുർത്ഥി. ഗണപതി ഭഗവാന് വിശേഷാൽ ഗണപതി ഹോമം, മോദകം, ഉണ്ണിയപ്പം വഴിപാടുകൾ നടത്താൻ ഭക്തർ മുൻകൂട്ടി അറിയിക്കണം. ആഗസ്റ്റ് 18 ന് രാവിലെ ആയില്യപൂജ. 19 ന് മകം, പ്രതിമാസ പ്രതിഷ്ഠാദിനം എന്നിവയും ആഘോഷിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, മേൽശാന്തി എൻ.പി. ശ്രീരാജ് ശാന്തി എന്നിവർ അറിയിച്ചു.