കൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി മൂന്ന് ദിവസം കൂടി എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു.
പ്രതികൾക്ക് ഉന്നതബന്ധമുണ്ട്. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കണം. കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുമുണ്ട്. അതിനാൽ കൂടുതൽ അന്വേഷണത്തിനായി പ്രതികളെ അഞ്ച് ദിവസം കൂടി വിട്ടുകിട്ടണമെന്നായിരുന്നു എൻഫോഴ്സ്മെന്റ് ആവശ്യം.