കൊച്ചി : ജില്ലയിലെ പ്രത്യേകിച്ച് നഗരത്തിലെ കാനകൾ ആധുനികരീതിൽ നവീകരിക്കണമെന്ന് പ്രളയസമാനമായ സാഹചര്യങ്ങളും വെള്ളക്കെട്ടും ചർച്ച ചെയ്യാൻകൂടിയ റെസിഡന്റ്സ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ ) വെബിനാർ ആവശ്യപ്പെട്ടു.

കാനയുടെ വശങ്ങൾകെട്ടി സ്ലാബിട്ട് മൂടുമ്പോൾ വെള്ളം ഓടയിലേക്ക് അരിച്ചിറങ്ങാൻ സംവിധാനം ഒരുക്കണം. അടിവശം പ്ളാസ്റ്റർ ചെയ്യരുത്. നേരിട്ട് ഭൂഗർത്തത്തിലേക്കു കൂടി വെള്ളം ഇറങ്ങാൻ കഴിയണം. തടസങ്ങൾ നീങ്ങിയെത്തുന്ന കാനജലം ട്രീറ്റ് ചെയ്ത് പുഴയിലേക്കോ കടലിലേക്കോ ഒഴുക്കണം. പ്രളയീതി നേരിടുന്നവർ വിലപ്പെട്ട രേഖകളും മറ്റും നേരത്തെതന്നെ സുരക്ഷിതസ്ഥലത്ത് എത്തിക്കണമെന്നും നിർദേശിച്ചു.

സംസ്ഥാന ചെയർമാൻ പി.ആർ. പത്ഭനാഭൻ നായർ ഉദ്ഘാടനം ചെയ്തു. കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കുരുവിള മാത്യുസ്, കെ.എസ്. ദിലീപ് കുമാർ, സി. ചാണ്ടി, ജോൺ തോമസ്, ജലജ ആചാര്യ, പി.എ. ബാലകൃഷ്ണൻ, എം.എൻ. ഗിരി, കെ.എം. രാധാകൃഷൻ, സി.എ. ജേക്കബ്, കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.