ആലുവ: തോട്ടുമുഖം മഹിളാലയം പാറോട്ടിൽ ലെയിനിൽ വീടുകൾക്ക് മണ്ണിടിച്ചിൽ ഭീഷണി. വർഷങ്ങൾക്ക് മുമ്പ് കുന്നിന്റെ ഒരു ഭാഗം മണ്ണ് നീക്കി വില്പന നടത്തിയ സ്ഥലം വാങ്ങി വീട് നിർമ്മിച്ച് താമസിക്കുന്നവരാണ് അപകട ഭീഷണിയിൽ കഴിയുന്നത്. മഴക്കാലം വരുമ്പോൾ എല്ലാ വർഷവും മണ്ണിടിച്ചിൽ നടക്കുന്നു. 10 വീടുകൾക്കാണ് മണ്ണിടിച്ചിൽ ഭീഷണിയുള്ളത്. മുകൾ ഭാഗത്തെ സ്ഥലത്തിന്റെ ഉടമ സംരക്ഷണ ഭിത്തികെട്ടുന്നില്ലെന്നാണ് ആക്ഷേപം.