കളമശേരി: താലൂക്ക് ഓഫീസിൽ കയറി ഇറങ്ങിയും തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചിട്ടും ഫലമില്ല. വോട്ടർ പട്ടിക പുതുക്കലടക്കം സുപ്രധാന രേഖകൾ ശേഖരിക്കാൻ സർക്കാർ നിയോഗിച്ച ബി.എൽ.ഒമാർക്ക് (ബൂത്ത് ലെവൽ ഓഫീസർ) ഒരുവർഷമായി ശമ്പളമില്ല. ടെലിഫോൺ ബില്ലടക്കം 600രൂപയാണ് ശബളം. ഇതിന് രാവിലെ മുതൽ വൈകിട്ട് വരെ ബൂത്തിൽ ഇരിക്കുന്നതിന് 200രൂപയും ഒരു വീട് കയറിയുള്ള വിവരശേഖരണത്തിന് നാല് രൂപയും നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഒരു രൂപപോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ബി.എൽ.ഒമാർ പറയുന്നു. അങ്കണവാടി ടീച്ചർമാരും സർവ്വീസിൽ നിന്നു വിരമിച്ചവരുമൊക്കെയാണ് ബി.എൽ.ഒമാരായി ജോലി ചെയ്യുന്നത്.
2017-2018 കാലയളവിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെട്ടാൻ മൂലമാണ് ബി.എൽ.ഒമാർക്ക് ശബള ലഭിച്ചത്. സർക്കാർ ജീവനക്കാർക്ക് എല്ലാ വിധ അലവൻസുകളും സൗകര്യങ്ങളും നൽകുകയും എല്ലാ വർഷവും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ ബി.എൽ.ഒമാരുടെ വേതന ഉയർത്തുന്ന കാര്യം അനന്തമായി നീളുകയാണ്. മുപ്പത്തഞ്ചു വർഷമായിട്ടും വേതനം പുതുക്കിയിട്ടില്ലെന്നാണ് ബി.എൽ.ഒമാർ ആരോപിക്കുന്നു.
ബി.എൽ.ഒമാരുടെ ചുമതല
വോട്ടറുടെ വിവരങ്ങൾ പരിശോധിക്കുക
വോട്ടേഴ്‌സ് സ്ലിപ്പ് നൽകൽ
മരിച്ചവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കൽ
അടിയന്തിര സാഹചര്യം പരിഗണിച്ചുള്ള നിർദേശങ്ങൾ
2018 ലെ വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിന്റെ കണക്കെടുക്കാൻ സർക്കാർ ബി.എൽ.ഒമാരെ നിയോഗിച്ചിരുന്നു. ദുരിതബാധിതർ ബന്ധുവീടുകളിലും ക്യാമ്പുകളിലുമൊക്കെയായി കഴിഞ്ഞിരുന്നതിനാൽ ഓരോ വീട്ടിലും നാലഞ്ചു തവണ സന്ദർശിക്കേണ്ട സ്ഥിതിയുണ്ടായി. ജോലിക്കിടയിൽ വളർത്തു നായ്ക്കളുടെ ആക്രമണവും ആളുകളിൽ നിന്ന് മോശം പെരുമാറ്റം ജോലിക്കിടെ നേരിടേണ്ടിവരുമെന്ന് ഇവർ പറയുന്നു. 2016ൽ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് സ്മാർട്ട് കാർഡാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനത്തിനും മുമ്പന്തിയിൽ ബി.എൽ.ഒമാർ തന്നെയായിരുന്നു.