തോപ്പുംപടി: പശ്ചിമകൊച്ചിയിൽ സമ്പർക്കത്തിലൂടെ 39 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചി-17, മട്ടാഞ്ചേരി-10, ചെല്ലാനം -11, ഇടക്കൊച്ചി - 1 എന്നിങ്ങനെയാണ് കണക്കുകൾ. പശ്ചിമകൊച്ചിയിൽ സമ്പർക്ക രോഗികൾ കൂടിയതിന് പിന്നാലെ പൊലീസ് കൊവിഡ് നിയന്ത്രണം ശക്തമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവരെും ഒന്നിൽ കൂടുതൽ തവണ പുറത്ത് പുറത്തിറങ്ങിയവർക്കും ഫൈൻ ഈടാക്കി. മാസ്ക്ക് ധരിക്കാത്തവർക്കും പൊലീസിന്റെ പിടി വീണു. അടച്ച് പൂട്ടിയ ഹാർബർപാലം ഇതു വരെ തുറന്നിട്ടില്ല.മൂന്ന് ആഴ്ച പിന്നിട്ടെങ്കിലും നമ്പ്യാപുരം ഡിവിഷൻ തുറക്കാൻ നടപടിയായില്ല. മട്ടാഞ്ചേരി, ചെല്ലാനം, ഫോർട്ടുകൊച്ചി അടച്ചുപൂട്ടിയിരിക്കുകയാണ്.