നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരിദിനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡന്റ് എം.വി. മനോഹരൻ പതാക ഉയർത്തി.യൂണിറ്റ് ജനറൽ സെക്രട്ടറി എ.ജി. ശശിധരൻ, ജില്ലാ കമ്മിറ്റി അംഗം ടി .വി. സാജു, ട്രഷർ കെ.വി. ജയരാജ്, വനിതാ വിംഗ് പ്രസിഡൻറ് ശാന്ത അപ്പു, സെക്രട്ടറി ഷബാന രാജേഷ് എന്നിവർ സംസാരിച്ചു.