തിരുവാണിയൂർ: സ്വകാര്യ കമ്പനിയിലെ ജീവനക്കാരും, ബന്ധുക്കളുമടക്കം നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ മുപ്പത്തിഒമ്പത് പേരുണ്ട്. ഇവരെല്ലാം കമ്പനി ജീവനക്കാരനാണ്.കൊവിഡ് സ്ഥിരീകരിച്ച ഒരാളുടെ മകനും, ഭാര്യയ്ക്കും ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി താൽക്കാലീകമായി ആരോഗ്യ വിഭാഗം അടപ്പിച്ചു. അണുനശീകരണ പ്രവർത്തനങ്ങൾ നടത്താൻ കമ്പനി മാനേജ്മെന്റിന് നിർദ്ദേശം നൽകി.