കൊച്ചി: മഴയുടെ ശക്തി കുറഞ്ഞതോടെ ജില്ലയിൽ ആശ്വാസം. വീടുകൾ, ജലാശയം എന്നിവിടങ്ങളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. ജില്ലയിൽ വരും ദിവസങ്ങളിൽ ഗ്രീൻ അലർട്ടായതിനാൽ മഴ മുന്നറിയിപ്പ് ഇല്ല. ഒരാഴ്ച്ചയായി തുടരുന്ന മഴ മാറി നിൽക്കുന്നതോടെ പെരിയാറിലെ ഉൾപ്പെടെയുള്ള ജലനിരപ്പ് കുറഞ്ഞു. എങ്കിലും പെരിയാറിന് തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം തുടരുമെന്നും കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു.
കേരളതീരത്ത് കാറ്റിന്റെ വേഗം 50 കി.മി. വരെയാകാനും തിരമാലകൾ 4 മീറ്റർ വരെ ഉയരാനും സാദ്ധ്യതയുണ്ട്. ഇതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിലെ ചെറിയ ഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ തുറന്നിട്ടുണ്ട്.