കാലടി: സി.ബി.എസ്.ഇ.പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോണ ഡെന്നിയെ പാറപ്പുറം വൈ.എം.എ.ലൈബ്രറി പുരസ്കാരം നൽകി അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് പി.തമ്പാൻ പുരസ്കാരം നൽകി. ലൈബ്രറി സെക്രട്ടറി അഖിൽ, രാജേഷ് , ചെങ്ങൽ ഹോളി ഫാമിലി ഡോക്ടർമാരായ ഡോണയുടെ മാതാപിതാക്കൾ ഡോ: ഡെന്നിദേവസിക്കുട്ടി, ഡോ: ഫ്രില്ലി ദേവസിക്കുട്ടി എന്നിവർ പങ്കെടുത്തു.