കോലഞ്ചേരി: കൊവിഡിനു പിന്നാലെ മഴയും ഇക്കുറി കർഷകരെ ചതിച്ചു. ചെറുകിട കർഷകർ ആത്മഹത്യയുടെ വക്കിലെത്തി. കൊവിഡ് വ്യാപനം ശക്തമായതോടെ പ്രമുഖ മാർക്കറ്റുകൾ അടച്ചതും, മറ്റിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതും തിരിച്ചടിയായി. ഇതോടൊപ്പം തുടർച്ചയായി പെയ്ത മഴയും കൃഷിയിടങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കി.ആദ്യം എത്തിയത് ചുഴലിക്കാ​റ്റായിരുന്നു.തൊട്ടുപിന്നാലെയാണ് മഴയും.ഓണക്കാലത്തേക്കുള്ള ഏത്തവാഴയും കിഴങ്ങുവർഗങ്ങളുമാണ് കർഷകർ കൂടുതലായി താഴ്ന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നത്. കാലാവസ്ഥ അനുകൂലമായാൽ പ്രതീക്ഷിക്കുന്ന വിളവും ലാഭവും കിട്ടും. എന്നാൽ കാ​റ്റും മഴയും ചതിച്ചാൽ വായ്പയെടുത്ത പണം പോലും തിരിച്ചടയ്ക്കാനാകാതെ ബുദ്ധിമുട്ടും.

മൊത്ത വില്പന കൂപ്പുകുത്തു

തിരുവാണിയൂർ, മഴുവന്നൂർ സ്വശ്രയ കർഷക വിപണികൾ വഴിയാണ് കർഷകരുടെ മൊത്ത വില്പന. കച്ചവടക്കാരുടെ വരവ് കൂടുന്നതനുസരിച്ച് വിപണിയിൽ മത്സര ലേലം നടക്കുകയും വില കൂടുതൽ ലഭിക്കുകയും ചെയ്യും. മൊത്ത കച്ചവടക്കാരിൽ നിന്നും ഉല്പന്നങ്ങൾ കിട്ടാതായതോടെ വരുന്ന ചെറുകിട കച്ചവടക്കാരാണ് ഇപ്പോൾ വാങ്ങാനെത്തുന്നത്. അതു കൊണ്ടു തന്നെ വില്പന കാര്യമായി നടക്കുന്നില്ല.

വെള്ളത്തിൽ മുങ്ങിയ കൃഷി
തിരുവാണിയൂർ, വണ്ടിപേട്ട, മഴുവന്നൂർ, കടയ്ക്കനാട്, ഐരാപുരം, വലമ്പൂർ മേഖലകളിൽ കൃഷിയിടങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. മൂവാറ്റുപുഴയാറിന്റെ കൈ വഴികളിൽ നിന്നും എത്തുന്ന വെള്ളമാണ് കർഷക സ്വപ്നങ്ങളെ തകർത്തത്. ആ​റ്റിൽ ജലനിരപ്പ് താഴ്ന്നാലും കൃഷിയിടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം ഇറങ്ങാനാണ്താമസം.

ലക്ഷങ്ങളുടെ ബാദ്ധ്യത

തിരുവാണിയൂരിൽ വിവിധ കർഷകരുടെയായി അയ്യായിരത്തിനടുത്ത് കുലച്ച വാഴയാണ് വെള്ളക്കെട്ടിൽ നശിച്ചത്. ഓണ വിപണി ലക്ഷ്യമിട്ടാണ് വാഴകൃഷി നടത്തുന്നത്. മഴ പ്രതീക്ഷകൾ തകർത്തതോടൊപ്പം ലക്ഷങ്ങളുടെ ബാദ്ധ്യതയുമുണ്ടാക്കിയതായി

മഴ ചതിച്ചു

തിരുവാണിയൂർ വി.എഫ്.പി.സി.കെ യിലെ കർഷകനായ ജോയി പറഞ്ഞു. മഴുവന്നൂർ മേഖലയിൽ പച്ചക്കറി കൃഷിയാണ് നശിച്ചത്. തുർടച്ചയായി പെയ്ത മഴ വിളകളെ ചീയിച്ചു. മഴ പയർ കൃഷിയെ കാര്യമായി ബാധിച്ചു.

പി.വി പൗലോസ് , മഴുവന്നൂർ വിപണി മുൻ പ്രസിഡന്റ്