കാലടി: സംസ്ഥാന പൊലിസ് മേധാവിയുടെ നിർദ്ദേശം പ്രകാരം അയ്യമ്പുഴ, കാലടി പൊലീസ് സ്റ്റേഷൻ വിവിധ കവലകളിൽ കൊവിഡ് സാമൂഹ്യ വ്യാപനം പ്രതിരോധിക്കുവാൻ ജനകീയ പ്രതിജ്ഞ നടത്തി.അയ്യമ്പുഴ പൊലീസ് നടത്തിയ പ്രതിജ്ഞ സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് ചന്ദ്രൻ ചൊല്ലി കൊടുത്തു.പോളച്ചൻ, പ്രസാദ്, ജോസ്,സജി എന്നീ പൊലീസുകാർ നേതൃത്വം കൊടുത്തു. കൊല്ലക്കോട്, അയ്യമ്പുഴ, ചുള്ളി, കട്ടിംഗ് എന്നിവിടങ്ങളിൽ നടന്ന പ്രതിജ്ഞയിൽ ജനങ്ങളെെ പങ്കാളിയാക്കി. കാലടി പൊലീസ് സ്റ്റേഷൻ കേന്ദീകരിച്ചും പ്രതിജ്ഞ നടന്നു.