theft
ബിജു രാജ്, ബാലകൃഷ്ണൻ

അങ്കമാലി: എം.സി റോഡിൽ അങ്കമാലി വേങ്ങൂരിൽ കട കുത്തിത്തുറന്ന് മോഷണം ശ്രമം നടത്തുന്നതിനിടെ രണ്ടു പേരെ അങ്കമാലി പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി ബിജുരാജ് (51)കോതമംഗലം നെല്ലിക്കുഴി ആലക്കുടി വീട്ടിൽ ബാലകൃഷ്ണൻ (48)എന്നിവരെയാണ് അങ്കമാലി പൊലീസിന്റെ പിടികൂടിയത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത് എം.സി റോഡിനോട് ചേർന്നുള്ള കടയുടെ ഷട്ടർ തകർത്ത് മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. മോഷണ ശ്രമം ശ്രദ്ധയിൽ പെട്ട സമീപത്തു താമസിക്കുകയായിരുന്ന കടയുടമ അയൽക്കാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു .