മൂവാറ്റുപുഴ:മൂവാറ്റുപുഴ സാമൂഹ്യക്ഷേമ സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചവരെ അനുമോദിക്കുന്നു. എ പ്ലസ് നേടി വിജയികളായവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ആഗസ്റ്റ് 18 ന് മുമ്പായി 9447800266 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്തു നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.