കളമശേരി: ഏലൂർ സർവീസ് സഹകരണബാങ്ക് അംഗങ്ങൾക്ക് പലവ്യഞ്ജനകിറ്റ് വിതരണം തുടങ്ങി. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റ് ബാങ്കിന്റെ ഹെഡ് ഓഫീസിലും ബ്രാഞ്ച് ഓഫീസിലും വിതരണം നടത്തുന്നുണ്ട്. ബാങ്ക് തിരിച്ചറിയൽ കാർഡും റേഷൻകാർഡുമായെത്തണം. റേഷൻ കാർഡിലെ അവസാനത്തെ അക്കമനുസരിച്ചാണ് വിതരണം . നിശ്ചിതദിവസങ്ങളിൽ വരാൻ സാധിക്കാത്തവർക്ക് 24ന് വിതരണം ചെയ്യും.