കളമശ്ശേരി: ബിനാനിപുരം പൊലീസിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രതിജ്ഞയെടുത്തു. ഡി.ജി.പി നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ ,ജനപ്രതിനിധികൾ ,പൊതു പ്രവർത്തകർ ,സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ബിനാനിപുരം സി.ഐ സുനിൽ കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്‌ക്കുകൾ വൃത്തിയായും ശരിയായും ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക ,അനാവശ്യ യാത്രകൾ ഒഴിവാക്കുക ,സാനിറ്റൈസർ തുടങ്ങിയ അണുനാശിനികൾ ഉപയോഗിച്ച് കൈകൾ ശുദ്ധീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കുവാനും കുടുംബാംഗങ്ങൾ ,സുഹൃത്തുക്കൾ ,പൊതു ജനങ്ങൾ എന്നിവരെ ഇതിനായി പ്രേരിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുക. രോഗബാധിതരെ സഹായിക്കുകയും ചെയ്യുക എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു പ്രതിജ്ഞ. കടുങ്ങല്ലൂർ ഈസ്റ്റ് ,മുപ്പത്തടം ,പഞ്ചായത്തുക കവല, കൊങ്ങോർപ്പിള്ളി എന്നീ സ്ഥലങ്ങളിലായിരുന്നു കൊവിഡ് പ്രതിരോധ പ്രതിജ്ഞ ചടങ്ങ് നടന്നത്.