മൂവാറ്റുപുഴ: സർക്കാർ ഓണത്തിന് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ കിറ്റുകൾ ഇന്നുമുതൽ താലൂക്കിലെ റേഷൻ കടകൾ വഴി വിതരണം ആരംഭിക്കുമെന്ന് എൽദോ എബ്രഹാം എം .എൽ.എ അറിയിച്ചു. ഒന്നാം ഘട്ടത്തിൽ 16 വരെ 407l - മഞ്ഞ കാർഡ് ഉടമകൾക്കാണ് വിതരണം ചെയ്യുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി താലൂക്ക് സപ്ലൈ ഓഫീസർ അനിൽകുമാർ അറിയിച്ചു. താലൂക്കിലെ റേഷൻ കടകളിലേക്ക് വിതരണത്തിനായി വാളകം മാവേലി സ്റ്റോറിൽ തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല മത്തായി, വാർഡ് മെമ്പർ എ. സോമൻ, സപ്ലൈകോ ഏരിയ മാനേജർ ഇ.എച്ച്. ഹനീഫ എന്നിവർ പങ്കെടുത്തു.