ആലുവ: ലോക യുവജന ദിനത്തോടനുബന്ധിച്ചു വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ 20 വിദ്യാർത്ഥികളെ എൻ.വൈ.സി എടത്തല മണ്ഡലം കമ്മിറ്റി ആദരിച്ചു. എൻ.വൈ.സി അഖിലേന്ത്യാ സെക്രട്ടറിയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറുമായ അഫ്‌സൽ കുഞ്ഞുമോൻ അവാർഡുകൾ വിതരണം ചെയ്തു. ആലുവ ബ്ലോക്ക് സെക്രട്ടറിമാരായ അനൂബ് നൊച്ചിമ, അബ്ദുൽ ജബ്ബാർ, ജില്ലാ വൈസ് പ്രസിഡന്റ് ഷെർബിൻ കൊറയ, അഷ്‌കർ സലാം, നെഫ്‌സിന് നൗഷാദ് എന്നിവർ പങ്കെടുത്തു.