ആലുവ: ആലുവ ഗവ: ഗേൾസ് ഹയർ സെക്കഴൻഡറി സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ അനുവദിച്ചു. കെട്ടിട നിർമ്മാണത്തിന് കരാർ നൽകിയെന്നും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. മൂന്ന് നിലകളിലായി 8100 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. എല്ലാ നിലയിലും മൂന്നു ക്ലാസ് മുറികളും വരാന്തയും ഉണ്ടാകും. അതിന് പുറമെ താഴെത്തെ നിലയിൽ സ്റ്റോർ റൂമും ടോയ്‌ലറ്റും കൂടിയുണ്ടാകും.