വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ച് കൈത്തറി വസ്ത്രം വാങ്ങുന്നതിന് അംഗങ്ങൾക്ക് വായ്പയും 30 ശതമാനം പ്രത്യേക ഡിസ്‌ക്കൗണ്ടണ്ട് നൽകും. ഒരു കുടംബത്തിന് 5000 രുപവരെയാണ് വായ്പനൽകുന്നത്. സർക്കാർ നൽകുന്ന 20 ശതമാനം റിബേറ്റിന് പുറമെയാണ് ബാങ്കിന്റ പ്രത്യേക ഡിസ്‌ക്കൗണ്ടണ്ട്.3000 രൂപയുടെ മുഖവിലയുള്ള കൈത്തറി തുണികൾക്കായിരിക്കും ഡിസ്‌ക്കൗണ്ടണ്ട് നൽകുക. ഇതനുസരിച്ച് ഒരു കുടംബത്തിന് പരമാവധി 900 രൂപ ഡിസ്‌ക്കൗണ്ടണ്ട് ലഭിക്കും. ബാങ്ക് വഴി കൈത്തറി വസ്ത്രം വാങ്ങിയാൽ മൊത്തം 50 ശതമാനം കിഴിവ് ലഭിക്കും. 3000 രൂപയുടെ കൈത്തറി വസ്ത്രം വാങ്ങിയാൽ ആകെ 1500 രൂപ ഡിസ്‌ക്കൗണ്ടാണ് ലഭിക്കുന്നത്. വായ്പ തുക 10 മാസത്തിനുള്ളിൽ 10 ശതമാനം പലിശയോടെ തിരിച്ചടക്കണം.ബാങ്ക് അതിർത്തിയിലെ കൈത്തറി സ്റ്റാളുകളിൽ നിന്നും കൈത്തറി തുണികൾനേരിട്ട് വാങ്ങുന്ന അംഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.