വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസിൽ ഫുൾ എപ്ലസ്, എ ഗ്രേഡ് ലഭിച്ചവർക്കും പ്ലസ് ടുവിന് ഫുൾ എപ്ലസ് ലഭിച്ചവർക്കും,പള്ളിപ്പുറം പഞ്ചായത്തിലെ സ്‌കൂളുകളിൽ നിന്ന് 4,7 ക്ലാസുകളിൽ മികച്ച വിജയം കൈവരിച്ചവർക്കും അവാർഡുകൾ നൽകി. ബാങ്ക് പ്രസിഡന്റ് അഡ്വ: കെ വി എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ.ആന്റണി, ഭരണ സമിതി അംഗം പി.ബി.സജീവൻ സെക്രട്ടറി കെ എസ് അജയകുമാർ എന്നിവർ സംസാരിച്ചു.