അങ്കമാലി: തുറവൂർ പഞ്ചായത്തിൽ ഏഴാം വാർഡിൽ ഒരു വീട്ടിലെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗത്തിന്റെ ഉറവിടം അറിയില്ല. കഴിഞ്ഞ ദിവസം വാർഡ് 2ൽ ഒരു വ്യക്തിക്ക് വീണ് പരിക്ക് പറ്റിയതിനെ തുടർന്നുള്ള ചികിത്സക്കായി നടത്തിയ പരിശോധനയിലും കൊവിഡ് സ്ഥിരീകരിചിരുന്നു. ഇയാൾ ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയപ്പോൾ തുറവൂർ, അയ്യമ്പുഴ, മഞ്ഞപ്ര പഞ്ചായത്തുകളായി 60 ൽ അധികം പേരുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തി. ഇവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട ഏറ്റവും അടുത്ത് ഇടപഴുകിയവരുടെ പരിശോധന തുടങ്ങി. ഇതിനെ തുടർന്ന് വാർഡ് 2 കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.