അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യമായി പി.എസ്.സി ഓൺലൈൻ കോച്ചിംഗ് ആരംഭിക്കുന്നു.ഗൂഗിൾ മീറ്റ് വഴി നടത്തുന്ന കോച്ചിംഗിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9496092606 എന്ന വാട്‌സ്ആപ്പ് നമ്പറിൽ പേര്, സ്ഥലം എന്നിവ സഹിതം രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് പി.ടി.പോൾ, സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം.വർഗ്ഗീസ് എന്നിവർ അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. കേരള പി.എസ്.സി സമീപകാലത്ത് നടത്താനിരിക്കുന്ന എൽ.ഡി.ക്ലാർക്ക്, ഐ.സി.ഡി.എസ് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളുടെ സിലബസ് പ്രകാരമാണ് കോച്ചിംഗ്.