anwarsadath-mla
നെടുമ്പാശേരിയിൽ വ്യാപാരികൾ സംഘടിപ്പിച്ച സമൃദ്ധി അടുക്കളത്തോട്ടം പദ്ധതി വിജയികൾക്കുള്ള വ്യാപാരി കർഷക മിത്ര പുരസ്‌കാര സമ്മേളനം അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെടുമ്പാശേരി മേഖലയിലെ വ്യാപാരികൾ ആരംഭിച്ച സമൃദ്ധി അടുക്കളത്തോട്ടം പദ്ധതിയിലെ വിജയികൾക്കുള്ള വ്യാപാരി കർഷകമിത്ര പുരസ്‌കാരങ്ങൾ അൻവർ സാദത്ത് എം.എൽ.എ വിതരണം ചെയ്തു. മികച്ച വ്യാപാരി കർഷകനുള്ള വ്യാപാരി കർഷക മിത്ര പുരസ്‌കാരത്തിന് ചൊവ്വര യൂണിറ്റിലെ സിജോ ജോർജും, മികച്ച വ്യാപാരി വനിതാ കർഷകക്കുള്ള വ്യാപാരി കർഷക മിത്ര പുരസ്‌കാരത്തിന് വട്ടപ്പറമ്പ് യൂണിറ്റിലെ ആനി റപ്പായിയെയും തെരഞ്ഞെടുത്തു.

മേഖലയിലെ 2000 വ്യാപാരികളെ പങ്കെടുപ്പിച്ചാണ് സമൃദ്ധി അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചത്. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, കുന്നുകര കൃഷി ഓഫീസർ അനിത കെ. മേനോൻ, ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, സുബൈദ നാസർ, ടി.എസ്. മുരളി, എ.വി. രാജഗോപാൽ, പി.എൻ. രാധാകൃഷ്ണൻ, സാലു പോൾ, പി.പി. ശ്രീവത്സൻ, ജിഷ ശ്യാം, കെ.ജെ. പോൾസൺ, കെ.ജെ. ഫ്രാൻസിസ്, ബൈജു ഇട്ടൂപ്പ്, എം.കെ. മധു, ഡേവിസ് മൊറേലി എന്നിവർ സംസാരിച്ചു.