police
ഓമനയുടെ വീട്ടിലെ തെളിവെടുപ്പിനിടെ മൂന്നു പ്രതികളേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്ന പൊലീസ് സംഘം

കോലഞ്ചേരി: പുത്തൻകുരിശനടുത്ത് പാങ്കോട് ഇരുപ്പച്ചിറയിൽ എഴുപത്തഞ്ചുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയായ സംഭവത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

ചെമ്പറക്കി വാഴേപ്പിള്ളിയിൽ മുഹമ്മദ് ഷാഫിയാണ് ഓമനയുടെ പാങ്കോട്ടിലെ വീട്ടിൽ വൃദ്ധയെ പീഡിപ്പിച്ചത്. ഓമനയുടെ മകൻ മനോജ് വൃദ്ധയോടുള്ള മുൻ വൈരാഗ്യം വച്ച് അവരെ മാരകമായി മുറിവേല്പിക്കുകയും ചെയ്തു.

വൃദ്ധയുടെ ശരീരത്തിലെ മുറിവുകളിലുണ്ടായ രക്തം തുടയ്ക്കാനുപയോഗിച്ച നാല് ബെഡ് ഷീറ്റും ഒരു മുണ്ടും ഓമന പൊലീസിനു കൈമാറി. പന്ത്രണ്ട് വസ്തുക്കൾ പൊലീസ് കൃത്യസ്ഥലത്തുനിന്നും കണ്ടെടുത്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ സാജൻ സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിയത്.