മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 15 ന് രാവിലെ 11ന് എൽദോഎബ്രാഹാം എം.എൽ.നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് എം.എ. നൗഷാദ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ്, പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ്, വാർഡ് മെമ്പർ മറിയം ബീവി നാസർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ,സെക്രട്ടറി പി.എസ്.ഹിരിദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.