sandra

പെരുമ്പാവൂർ: താന്നിപ്പുഴയിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു. താന്നിപ്പുഴ വരയിൽവീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൾ വി.എസ്. സാന്ദ്രയാണ് (24) മരിച്ചത്. കഴിഞ്ഞദിവസം വീട്ടിൽ വെച്ച് ഗുരുതരമായി പൊള്ളലേറ്റ സാന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് മരിച്ചത്. കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ ഇംഗ്‌ളീഷ് താരതമ്യ സാഹിത്യം വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: മല്ലിക. കാലടി എസ്.എൻ.ഡി.പി. വായനശാലയിലെ മുൻ ലൈബ്രേറിയൻ കൂടിയായിരുന്നു സാന്ദ്ര. സംസ്‌കാരം ഇന്ന്.