മരട്: മരടിലെ ആയുർവേദ ആശുപത്രിയും അയിനിനടയിലെ ഹോമിയോ ഡിസ്പെൻസറിയും നേരിടുന്ന ശോച്യാവസ്ഥക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം ശക്തമാക്കുന്നു. മരട് പഞ്ചായത്ത് ആയിരുന്നപ്പോൾ അന്നത്തെ എം.പി ഫണ്ടിൽ നിന്നും പണം ഉപയോഗിച്ചാണ് ആയുർവേദ ആശുപത്രി പണിതത്. പഞ്ചായത്ത് ഫണ്ടിലാണ് ഹോമിയോഡിസ്പെൻസറി നിർമ്മിച്ചത്. പഞ്ചായത്ത് നഗരസഭായി മാറിയിട്ടും ആശുപത്രി അറ്റകുറ്റപ്പണി നടത്താൻ പോലും തയ്യാറായില്ല. ചെയർമാൻ,ഹെൽത്ത് ഇൻസ്പെക്ടർ,മുനിസിപ്പൽ സെക്രട്ടറിഎന്നിവർക്കും രേഖാമൂലം പരാതി കൊടുത്തിട്ടും ഫലം ഉണ്ടായില്ലെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു.