മൂവാറ്രുപുഴ: നഗരസഭയിലെ കണ്ടെയ്ൻമെന്റ് സോണായ 21- വാർഡായ അമ്പലംകുന്ന് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ സി.പി.എം വാർഡ് കമ്മിറ്രിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു .ലോക്കൽ സെക്രട്ടറി സജി ജോർജ്, വാർഡ് സെക്രട്ടറി രജീഷ് ഗോപിനാഥ് , ബ്രാഞ്ച് സെക്രട്ടറിമാരായ ഒ.ജി. ജിനുമോൻ , എ. പി. ബിനു എന്നിവർ പങ്കെടുത്തു.വാർഡ് അതിർത്തിയിൽ വരുന്ന മോഡൽ സ്കൂൾ ഭാഗം,മുറിക്കൽ പ്രദേശം അമ്പലംകുന്ന് പ്രദേശം എന്നിവിടങ്ങളിലെ മുഴുവൻ വീടുകളിലും ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു.