മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് രജിസ്ട്രാർ ഓഫീസിൽ കഴിഞ്ഞ ദിവസം വിവാഹ രജിസ്ട്രേഷന് അപേക്ഷ നൽകുവാനായി എത്തിയ കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ സബ് രജിസ്ട്രേഷൻ ഓഫീസ് ജീവനക്കാരുൾപ്പടെ ഭീതിയിലായി. ഭീതിയല്ല ജാഗ്രതയാണ് നമുക്ക് വേണ്ടതെന്ന സന്ദേശവുമായി സി.പി.എം. സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സജി ജോർജ്ജും സഹപ്രവർത്തകനും സ്ഥലത്തെത്തി പി.പി.ഇ കിറ്റ് ധരിച്ച് ഓഫീസും പരിസരവും അമുവിമുക്തമാക്കി. ഓഫീസ് പ്രവർത്തനത്തിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തു.