1
തൃക്കാക്കര നഗര സഭ ചെയർപേഴ്സൻ ഉഷ പ്രവീൺ,പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജിജോ ചങ്ങംതറ,വാർഡ് കൗൺസിലർ റംസീ ജലീൽ തുടങ്ങിയവർ അപകടസ്ഥലം സന്ദർശിക്കുന്നു

തൃക്കാക്കര : സ്മാർട്ട് സിറ്റി പുനരധിവാസ മേഖലയിലെ റോഡ് ഇടിഞ്ഞു.ശക്തമായ മഴയെത്തുടർന്നാണ്
ഇടച്ചിറ തലക്കോട്ടുമൂല സ്മാർട്ട് സിറ്റി പുനരധിവാസ ഭൂമിയിലേക്കുളള റോഡ് തകർന്നത്. റോഡിന്റെ ഒരുവശമാണ് ഇടിഞ്ഞത്.
പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് ഏക ആശ്രയമാണ് ഈ റോഡ്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ഉഷ പ്രവീൺ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിജോ ചങ്ങംതറ,വാർഡ് കൗൺസിലർ റംസീ ജലീൽ ,ഓവർസിയർ നന്ദകുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ഇടച്ചിറ തലക്കോട്ടുമൂല സ്മാർട്ട് സിറ്റി പുനരധിവാസ ഭൂമിയിലേക്കുളള റോഡ് സംരക്ഷിക്കുന്നതിനായുള്ള ഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കും
ഉഷ പ്രവീൺ

(തൃക്കാക്കര നഗര സഭ ചെയർപേഴ്സൻ)


സ്മാർട്ട് സിറ്റി പുനരധിവാസ മേഖല പ്രദേശത്തെ റോഡ് സംരക്ഷിക്കാൻ നടപടി സ്വീകരിച്ചു കഴിഞ്ഞു.പ്രദേശത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് നിർമ്മാണം ആരംഭിക്കാൻ 15 ലക്ഷം രൂപയുടെ മുൻ‌കൂർ അനുമതി നൽകിയിട്ടുണ്ട്.

നിർമ്മാണം ഉടൻ ആരംഭിക്കും