ptz
പുത്തൻകുരിശ് പഞ്ചായത്തിലെ എല്ലാ വീട്ടിലും പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് പ്രസിഡന്റ് പി.കെ വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി:പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാക്കാൻ പുത്തൻകുരിശ് പഞ്ചായത്ത് നടത്തിയ എല്ലാ വീട്ടിലും പച്ചക്കറി പദ്ധതി വിജയകരമായി പൂർത്തിയായി. കൊവിഡ് കാലത്തെ അതിജീവിക്കാൻ കഴിഞ്ഞ ജൂണിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും പച്ചക്കറിത്തൈകൾ വിതരണം ചെയ്തുകൊണ്ടാണ് പദ്ധവിയ്ക്ക് തുടക്കമിട്ടത്. പ്രസിഡന്റ് പി.കെ വേലായുധൻ ബ്രഹ്മപുരം ഒന്നാം വാർഡിലെ വീട്ടിൽ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ടി.കെ പോൾ, ബീന കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു.ഒരു വീട്ടിലേക്ക് 30 മുതൽ 40 വരെ തൈകളാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്.കൃഷിഭവന്റെ നിർദേശപ്രകാരം തയ്യാറാക്കിയെടുത്ത ഹൈബ്രിഡ് തൈകളാണ് ഓരോ വീട്ടിലും നൽകിയത്. വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പയറ്, പാവൽ തുടങ്ങി 10 പച്ചക്കറിയിനങ്ങളാണ് വിതരണം ചെയ്തത്. എട്ടുലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് ചിലവഴിച്ചത്. കാർഷിക മേഖലയിലേക്ക് ജനത്തെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി കൃഷിയിലേക്ക് ജനശ്രദ്ധ കൊണ്ടുവന്നത്.