പെരുമ്പാവൂർ: മൂന്നുദിവസംമുമ്പ് കാണാതായ വൃദ്ധന്റെ മൃതദേഹം പെരിയാറിൽ കണ്ടെത്തി. ഐമുറി മണിയേലി വീട്ടിൽ മോഹനന്റെ (67) മൃതദേഹമാണ് ഇടവൂർ കടവിൽ ഇന്നലെ വൈകിട്ട് നാലു മണിയോടെ കണ്ടെത്തിയത്. മോഹനനെ കാണാനില്ലെന്ന് ബന്ധുക്കൾ കോടനാട് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് കൈമാറും.