കൊച്ചി: സ്റ്റേജ് കലാകാരൻമാരുടെ കൂട്ടായ്മയായ നക്ഷത്രക്കൂട്ടം കലാസാംസ്കാരിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ അർഹരായവർക്ക് ഒാണക്കോടിയും ഒാണസദ്യാകിറ്റ് വിതരണവും നടത്തും. 14 ന് രാവിലെ 10.30 ന് എറണാകുളം ഫൈൻ ആട്സ് ഹാളിൽ നട‌ക്കുന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. നക്ഷത്രക്കൂട്ടം ഡയറക്‌ടർ റോസ് മോഹൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ടി.ജെ.വിനോദ്, ജോൺ ഫെർണാണ്ടസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.