തൃപ്പൂണിത്തുറ: ബി.ജെ.പിയുടെ ആദ്യകാല പ്രവർത്തകനും നഗരസഭ മുൻ കൗൺസിലറുമായ എരൂർ വടേക്കാട് വീട്ടിൽ (മടത്ത് മോളത്ത്) വി.ആർ. ഉണ്ണിക്കൃഷ്ണൻ (70) നിര്യാതനായി. അടിയന്തരാവസ്ഥയ്ക്ക് മുമ്പുള്ള കാലഘട്ടത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ആർ.എസ്.എസ് പ്രചാരകനായിരുന്നു. പിന്നീട് തൃപ്പൂണിത്തുറ നഗരസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. ബി.ജെ.പിയുടെ കേരളത്തിലെ ആദ്യത്തെ നഗരസഭ കൗൺസിലർ കൂടിയാണ്. ഭാര്യ: ഉമാദേവി. മക്കൾ: ഊർമ്മിള, ഉല്ലാസ്, ഉമേഷ്. മരുമക്കൾ: അരുൺ, അർച്ചന, ശ്രീലക്ഷ്മി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലർ വി.ആർ. വിജയകുമാർ സഹോദരനാണ്.