ആലുവ: ആലുവ ലാ‌ർജ് ക്ളസ്റ്ററിലെ കൊവിഡ് വ്യാപന ശക്തി കേന്ദ്രമായിരുന്ന കീഴ്മാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകൾ ഒഴികെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അറിയിച്ചു. ചാലയ്ക്കൽ മേഖല ഉൾപ്പെടുന്ന വാർഡ് ഏഴ്, എടയപ്പുറം മേഖല ഉൾപ്പെടുന്ന 18,19 വാർഡുകളിലുമാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോൺ ബാധകമായിട്ടുള്ളത്. രോഗ വ്യാപനം നിലച്ച സാഹചര്യത്തിൽ 18,19 വാർഡുകൾ കൂടി കണ്ടെയൻമെന്റ് സോണിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ആരോഗ്യ വിഭാഗത്തിനും കത്ത് നൽകിയതായും പ്രസിഡന്റ് പറഞ്ഞു. ഇളവുകൾ അനുവദിച്ചതറിയാതെ വിവധ സംഘടനകൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.