testing

തൃക്കാക്കര : ജില്ലയിലെ കൊവിഡ് പരിശോധന റെക്കോർഡ് നമ്പറുകളിലേക്ക്. സർക്കാർ, സ്വകാര്യ ലാബുകളിലായി 4653 സാമ്പിളുകളാണ് ഇന്ന് ജില്ലയിൽ കൊവിഡ് പരിശോധനക്കായി ശേഖരിച്ചത്. ഇതിൽ 1516 സാമ്പിളുകൾ സർക്കാർ ലാബുകളിലും 3137 സാമ്പിളുകൾ സ്വകാര്യ ലാബുകളിലുമാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. സംസ്‌ഥാനത്തു കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരമാണ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചത്. ജില്ലയിൽ നിലവിൽ നാല് ലാബുകളിലാണ് ആർ. ടി. പി. സി.ആർ പരിശോധന നടത്തുന്നത്. നാല് ആശുപത്രികളിൽ ട്രൂനാറ്റ് പരിശോധനയും അഞ്ച് ആശുപത്രികളിൽ സി.ബി നാറ്റ് പരിശോധനയും നടത്തുന്നു. 32 സ്വകാര്യ ആശുപത്രികളിൽ ആന്റിജൻ ടെസ്റ്റിനും അനുമതിയുണ്ട്. ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് കെയർ സെന്ററുകളിലും ആന്റിജൻ പരിശോധനയ്ക്കുള്ള കിറ്റുകൾ എത്തിച്ചു നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ 648 ആന്റിജൻ ടെസ്റ്റുകളും സർക്കാർ ആശുപത്രികളിൽ 803 ആന്റിജൻ പരിശോധനകളുമാണ് ഇന്ന് നടത്തിയത്. ജില്ലയിലെ സർക്കാർ ലാബുകളിലേക്ക് ഇതുവരെ 35596 സാമ്പിളുകൾ ആണ് പരിശോധനക്ക് അയച്ചിട്ടുള്ളത്.